എഫ് സി സി വനിതാ ടോസ്റ്റ് മാസ്റ്റേഴ്സ്
യോഗം -4 # ഏപ്രിൽ 9
പ്രമേയം “ആരോഗ്യം ആണ് ഏറ്റവും വലിയ ധനം”
വാക്ക് ' വ്യായാമം'
എഫ് സി സി വനിതാ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ളബ്ബിന്റെ 4ാമത് യോഗം എഫ് സി സി മിനി ഹാളിൽ വെച്ച് 6:30 ന് ആരംഭിച്ചു.
ടി എം സഫൂര സലിമിന്റെ സ്വാഗതത്തോടെ ആരംഭിച്ച് ടി എം ജംഷീല ഷമീം അധ്യക്ഷത വഹിച്ച യോഗത്തിന്റെ (പമേയം '' ആരോഗ്യമാണ് ഏറ്റവും വലിയ ധനം'' എന്നതായിരുന്നു; വാക്ക് ''വ്യായാമം'' എന്നതും. അധ്യക്ഷ പ്രസംഗത്തിന് ശേഷം മാ൪ച്ച് 26 ന് കൂടിയ മൂന്നാമത്തെ യോഗത്തിന്റെ റിപ്പോർട്ട് ടി എം ഫാസില സൈദലവി അവതരിപ്പിച്ചു. ശേഷം യോഗം ആരംഭിച്ചതായി (പഖ്യാപിച്ച അധ്യക്ഷ അന്നത്തെ ടോസ്റ്റുമാസ്റ്റർ അപർണ റെനീഷിന് വേദി കൈമാറുകയും ചെയ്തു.
ആരോഗ്യമാണ് ഏറ്റവും വലിയ ധനം എന്ന വിഷയത്തെക്കുറിച്ച് സ്വന്തം ജീവിതത്തിൽനിന്ന് ഹൄദയസ്പർശിയായ ഒരനുഭവം; സ്വന്തം അച്ഛന്റെ അനുഭവം ഉദ്ധരിച്ച കൊണ്ട് സംസാരിക്കുകയും, '' ആരോഗ്യത്തിന്റെ (പാധാന്യത്തെക്കുറിച്ചു സ്വന്തം കാഴ്ചപ്പാടുകൾ വളരെ വസ്തുനിഷ്൦മായി സദസ്സുമായി പങ്കുവെക്കുകയും ചെയ്തു. '' ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ഒരു നല്ല ഓർമ്മപ്പെടുത്തൽ കൂടിയായി ടി എം അപർണയുടെ വാക്കുകൾ. അതിന് ശേഷം അന്നത്തെ സഹടോസ്റ്റുമാസ്റ്റർമാരുടെ ചുമതലകൾ വിവരിച്ചു.
വ്യാകരണവിദഗ്ധ- സുനില അബ്ദുൾ ജബ്ബാർ
ശബ്ദ നിരീക്ഷക- ഫ൱സിയ
സമയ പാലക- ബിന്ദു ഹരിദാസ്
കേൾവിക്കാരി-സനിലാ ശറഫുദ്ദീൻ
ശബ്ദ നിരീക്ഷക- ഫ൱സിയ
സമയ പാലക- ബിന്ദു ഹരിദാസ്
കേൾവിക്കാരി-സനിലാ ശറഫുദ്ദീൻ
അടുത്തതായി തയ്യാറാക്കി വന്ന (പസംഗങ്ങൾ ആയിരുന്നു.
ടി എം ഫ൱സിയ ബാസിത്തിന്റെ 'മറക്കാനാവാത്ത ഒരു അദ്ധ്യായം' ആയിരുന്നു ആദ്യം.കവിതകൾ ഒത്തിരി വായിക്കാനിഷ്ടപ്പെടുന്ന ഫൗസിയയുടെ പേർ ഏതോ കവിത പാരായണമത്സരത്തിന് ഒരു സുഹൄത്ത് നൽകിയതും, വിറതാങ്ങിയുടെ സഹായത്തോടെ വേദിയിൽ നിന്ന് കവിത ചൊല്ലിയതും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയതും വളരെ രസകരമായി തന്റെ വാക്കുകളിലൂടെ നമുക്കു വരച്ചു കാട്ടിത്തന്നു.
2ാമതായി മഞ്ഞുരുക്കൽ (പസംഗത്തിനു വന്നതു ടി എം നുഫൈസ ആയിരുന്നു. സ്വതസിദ്ധമായ കണ്ണൂർ ഭാഷയിൽ അവർ തന്റെ ’ഒരു നീണ്ട ജീവിതത്തെ' കുറിച്ചു സംസാരിച്ചു. തന്റെ (പായത്തിൽ കവിഞ്ഞ പൊക്കം അവർക്കു നൽകിയ അനുഭവങ്ങൾ സദസസുമായി പങ്കു വെച്ചപ്പോൾ മുഴുവൻ കാണികളുടെ ചുണ്ടുകളിലും ചിരിയുടെ ചെണ്ടുകൾ വിതറാൻ അവർക്കു കഴിഞ്ഞു.
അടുത്തതായി ടി എം നബീല മസൂദിന്റെ മഞ്ഞുരുക്കൽ (പസംഗം ആയിരുന്നു. അവരുടെ കുട്ടിക്കാലത്തവിനോദങ്ങളെക്കുറിച്ചും, സഹോദരൻമാരെകുറിച്ചുമൊക്കെ അവർ വാചാലയായി. തന്റെ സഹോദരന്റെ സ്വപ്നത്തിൽ താൻ വെറുമൊരു ഗദ്ദാമയായത് നബീല വളരെ നർമ്മരസത്തിൽ ചാലിച്ച് അവതരിപ്പിച്ചു.
അന്നത്തെ അവസാനത്തെ മഞ്ഞുരുക്കൽ (പസംഗത്തിനായി വേദിയിൽ വന്നതു മഞ്ജു മിലൻ ആയിരുന്നു. അവർക്കു അ(പതീക്ഷിതമായി ഉണ്ടായ ഒരു അപകടവും, അതിന്റെ തീ൮ത അറിയാതെ അവർ അതിനെ കൈകാരൄം ചെയ്ത രീതിയും, ഭാഗൄം കൊണ്ടും ദൈവാധീനം കൊണ്ടും അപകടത്തിന്റെ മാരകമായ പരിണിത ഫലത്തിൽ നിന്ന് രക്ഷപ്പെട്ടതുമായ തന്റെ അനുഭവം മഞ്ജു “തന്റെ ജീവിതാനുഭവത്തിലൂടെ” എന്ന (പസംഗത്തിലൂടെ വിവരിച്ചു തന്നു.
പിന്നീട് നടന്നത് തൽക്ഷണ(പഭാഷണങ്ങൾ ആയിരുന്നു. പ്രഭാഷണ തലവ ടി എം സലില മജീദ് ആയിരുന്നു.
1. ഉപവാസം ആരോഗ്യത്തിനു ഉപകാരപ്രദം നിങ്ങളുടെ അഭിപ്രായം എന്താണ്?
2. ജീവിത ശൈലി രോഗങ്ങൾക്കുള്ള കാരണം വ്യായാമക്കുറവും നമ്മൾ പിന്തുടരുന്ന ഭക്ഷണ രീതിയും ആണോ?
3. പ്രവാസ ജീവിതത്തിൽ നമ്മുടെ ആരോഗ്യ സംരക്ഷണത്തിനു എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്?
4. ആരോഗ്യം ഏറ്റവും വലിയ ധനം എന്ന് പറയുമ്പോൾ എന്താണ് നിങ്ങൾ അത് കൊണ്ട് മനസ്സിലാക്കുന്നത്?
5.ഗൾഫിലെപരിമിതിക്കുള്ളിൽനിന്ന്ഒരുപ്രവാസിക്കു
അനുവർത്തിക്കാവുന്നഅല്ലെങ്കിൽ പിന്തുടരാവുന്ന വ്യായാമമുറകൾ എന്തൊക്കെ?
അനുവർത്തിക്കാവുന്നഅല്ലെങ്കിൽ പിന്തുടരാവുന്ന വ്യായാമമുറകൾ എന്തൊക്കെ?
എന്നീ വിഷയങ്ങളെ കുറിച്ച് യഥാക്രമം ടി എം ഷക്കീല, ടി എം ഹാരിസ, ടി എം റുഷിദ, അതിഥികളായെത്തിയ ജമീല, ഷബ്ന എന്നിവർ സംസാരിച്ചു.
അടുത്തതായി പൊതുമൂല്യ കർത്താവ് ടി എം ആബിദ സുബൈർ യോഗങ്ങളെ വിലയിരുത്തി. മൂല്യ കർത്താക്കളോട് അതത് (പസംഗങ്ങളെ വിലയിരുത്താൻ ആവശ്യപ്പെട്ടു. യഥാക്രമം ടി എം ഫാസില ടി എം ഫൗസിയ ബാസിത്തിന്റെയും, ടി എം ഷീബ അശോകൻ ടി എം നുഫൈസയുടെയും, ടി എം തസ്നിം ടി എം നബീലയുടെയും, ടി എം സമീഹ നബീൽ ടി എം മഞ്ജു മിലന്റെയും (പസംഗങ്ങളെ വിലയിരിത്തുകയും ചെയ്തു.
അതിനു ശേഷം മറ്റു കാര്യ കർത്താക്കൾ അഥവാ വ്യാകരണ വിദഗ്ധ, ശബ്ദ നിരീക്ഷക, സമയ പാലക,കേൾവിക്കാരി എന്നിവർ തങ്ങളുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ശേഷം സദസ്സിന്റെ അഭി(പായ തിരഞ്ഞെടുപ്പു ഫലം (പഖ്യാപിക്കുകയും ചെയ്തു. തയ്യാറാക്കിയ (പസംഗത്തിന് ടി എം ഫൌസിയ ബാസിത്തും, തത്സമയ (പസംഗത്തിന് ഷബ്നയും, മൂല്യ നിർണ്ണയത്തിന് ടി എം ഫാസില സൈദലവിയും സമ്മാനാർഹരായി.
അതിന് ശേഷം ഏരിയ നിർദ്ദേശകൻ (ശീ യൂസഫ് വണ്ണാറത്ത്ക്ളബ്ബ് അധികാരികളെ അവരോധിക്കുന്ന ചടങ്ങായിരുന്നു.
ഇനിപ്പറയുന്ന ക്രമത്തിൽ സ്ഥാനങ്ങളും അതാത് വ്യക്തികളുടെ പേരുകളുമാണ്.
അധ്യക്ഷ - അപർണ്ണ റെനീഷ്
വി പി ഇ - ജെംഷീല ഷമീം
വി പി എം - സെലീല മജീദ്
വി പി പി ആർ - സുനിലാ ജബ്ബാർ
സർജന്റ് അറ്റ് ആംസ് - സഫൂറ സലീം
വി പി ഇ - ജെംഷീല ഷമീം
വി പി എം - സെലീല മജീദ്
വി പി പി ആർ - സുനിലാ ജബ്ബാർ
സർജന്റ് അറ്റ് ആംസ് - സഫൂറ സലീം
എന്നിവർ അവരോധിക്കപ്പെട്ടു.
ശേഷം എല്ലാ ടോസ്റ്റ്മാസ്റ്റർമാർക്കും ടി എം ഇൻറ്റർനാഷണലിന്റെ ലഘു(ഗന്ഥം വിതരണം ചെയ്തു.
തുടർന്ന് അധ്യക്ഷ അന്നത്തെ യോഗത്തെ കുറിച്ചുള്ള ഒരു അവസാന വട്ട വിശകലനത്തിനു ശേഷം അടുത്ത യോഗത്തിന്റെ തീയതി ഏപ്രിൽ 23 എന്ന് അറിയിച്ചു. യോഗം അവസാനിച്ചതായി (പഖ്യാപിക്കുകയും ചെയ്തു.
റിപ്പോർട്ട് തയ്യാറാക്കിയത്
തസ്നിം കെ എം.
തസ്നിം കെ എം.


No comments:
Post a Comment